നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ഇടുക്കി ഡാമും തുറന്നേക്കും; മുല്ലപ്പെരിയാറിൽ സെക്കന്റില്‍ 3000 ഘനയടി ഒഴുക്കും.
മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. നാളെ വൈകിട്ട് നാലിനോ മറ്റന്നാള്‍ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കാന്‍ സാധ്യത. ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് സെക്കന്റില്‍ 3000 ഘനയടി വെള്ളം ഒഴുക്കും. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ല. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി ജലവിഭവമന്ത്രി.