Idukki വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് റിമാൻഡിൽ

മറയൂർ ചെമ്മൻകുഴി ഭാഗത്ത് വിനീഷ് ആർ (26)ആണ് റിമാൻഡിലായത്. 29-06-2026 തീയതി പ്രതി, അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. 24 മണിക്കൂറിനകം പ്രതിയെ മറയൂർ പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ എം -ന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എയ്ഞ്ചൽ വി ഏലിയാസ്, ജിഗോമോൻ ടി ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ജോർജ്, ജയേഷ് കെ, ഡോണി ചാക്കോ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് വി വി, ജിനു ടി ഡി, മനു കെ ബേബി, ശ്രീരാജ് ഡി എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്ത് ബഹു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



























































































































