Idukki വാര്‍ത്തകള്‍
ഉപ്പുതറ 9 ഏക്കർ സൂര്യകാന്തി കവലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

7 അടി നീളവും 20 കിലോ ഭാരവുമുള്ള പാമ്പിനെയാണ് വനം അധികൃതർ പിടികൂടിയത് . പറമ്പ് വെട്ടിത്തെളിക്കാൻ എത്തിയ ആളുകളാണ് പാമ്പിനെ കണ്ടത് . തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് വനം അധികൃതരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടുവാൻ നടപടി സ്വീകരിച്ചു. കാക്കത്തോട് വനം സെക്ഷൻ ഓഫീസർ കെ അനിൽകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബെനഡിക് ,ഒ എഫ് അഫ്സൽ , സർപ്പ റെസ്ക്യൂ വാച്ചർ മാരായ കെ ആർ രഞ്ജിത്ത് അലക്സ് തങ്കച്ചൻ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത. പഞ്ചായത്ത് മെമ്പർമാരായ ബിജു ചെമ്പ്ലാവിൽ , ജോസഫ് വർഗീസ്, മെറീന സനീഷ്, രമണി രൂപേഷ്. വിജിമോൾ , ജോളി സുരേഷ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു



























































































































