San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു



വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള വിവരം അദാനി ഓഹരി വിപണികളെയും സെബിയെയും അറിയിച്ചു. സർക്കാരുമായായി കൂടിയാലോചന നടത്തും മുൻപ് തന്നെ ഇക്കാര്യം ഓഹരി വിപണിയെയും സെബിയെയും അറിയിച്ചു. ജൂൺ 29ന് ധാരണയായി. എന്നാൽ അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി.

സംഭവത്തിൽ വിശദമായ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ പ്രകാരം, ഓഹരി ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.കരാർ വ്യവസ്ഥകളും നിയന്ത്രണങ്ങളും കർശനമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

വിഷയം സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ അദാനി ഗ്രൂപ്പിന് ധൈര്യം നൽകിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. ഓഹരി കൈമാറ്റത്തിലെ ദുരൂഹത നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!