ലഹരി വിരുദ്ധ റാലിയും മ്യൂസിക്കൽ ഡ്രാമയും അവബോധ ക്ലാസും സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് NSS യൂണിറ്റും പീരുമേട് എക്സൈസ് ഡിപ്പാർട്ടുമെൻറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും അവബോധ ക്ലാസും സംഘടിപ്പിച്ചു. പെരുവന്താനം ടൗണിൽ ലഹരി വിരുദ്ധ സന്ദേശം , ഫ്ലാഷ് മൊബ് , മ്യൂസിക്കൽ ഡ്രാമ എന്നിവ അരങ്ങേറി. പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ ബൈക്ക് റാലി കോളേജ് കവാടത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പീരുമേട് എം എൽ എ സിറിയക് തോമസ് ഉദ്ഘടാനം ചെയ്തു. പീരുമേട് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഹരികുമാർ പി. എസ് , അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ് , പെരുവന്താനം പഞ്ചായത്ത് മെമ്പർ സാലിഹ അഷറഫ് , പീരുമേട് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ വിജയ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ് തുടങ്ങയവർ സംസാരിച്ചു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എക്സൈസ് ഓഫീസർ ആകാശ് മോഹൻദാസ് ചൊല്ലികൊടുത്തു . ‘കരുതിയിരിക്കാം കാവലാളാകാം’ എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജിജി കെ ഗോപാൽ ക്ലാസുകൾ നയിച്ചു .



























































































































