നവീകരിച്ച ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ ഉദ്ഘാടനം നടന്നു

നവീകരിച്ച ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു. നവീകരിച്ച സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കർമ്മം ക്രിപാലയം പള്ളി വികാരി ഫാദർ സഖറിയ നിർവ്വഹിച്ചു.
കേൾവിശക്തി എന്നത് മനുഷ്യന്റെ ജീവിത നിലവാരത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു അനുഗ്രഹമാണ്. കേൾവിക്കുറവ് അനുഭവിക്കുന്നവർക്ക് ശരിയായ പരിശോധനയും സമയോചിതമായ പരിചരണവും ലഭിക്കുമ്പോൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.
അത്തരത്തിൽ, കട്ടപ്പനയിൽ ഏറെ ഉപകാരപ്രദമായ ഒരു സ്ഥാപനമാണ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ച ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ.
സ്ഥാപനത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.
ഓഡിയോളജി ഡിപാർട്ട്മെന്റ് ഉദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി, KVVES ജനറൽ സെക്രട്ടറി ജോഷി കുട്ടട , ഡോ: മുരാരി കൈമൾ , അഗസ്റ്റിൻ ഐക്കരയിൽ, അജി ഹസൻ എന്നിവർ സംസാരിച്ചു.
കണ്ണ് പോലെ തന്നെ ചെവിയുടെ പ്രസക്തി മനസിലാക്കി സംരക്ഷിക്കണമെന്ന് ഡോ മുരാരി കൈമൾ പറഞ്ഞു.
കട്ടപ്പന പുതിയ ബസ് സ്റ്റാണ്ടിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം
മികച്ച സേവനത്തിലൂടെയും കരുതലോടെയും അനേകം ആളുകളുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകരാൻ
കഴിയും.
കൂടുതൽ വിവരങ്ങൾക്ക്: 9744818393,9961918393



























































































































