San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘വിഴിഞ്ഞം ഓഹരി കൈമാറ്റം വികസന സാധ്യതകൾ ഇല്ലാതാക്കും’: പിണറായി വിജയൻ



വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിനെതിരെ പ്രതിപക്ഷം. ഓഹരകൈമാറ്റത്തിലൂടെ ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും വികസന സാധ്യതകൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണ് വിഴിഞ്ഞം. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്നപ്പോൾ അതീവ സുരക്ഷ സ്ഥലങ്ങളുമായിട്ടാണ് കേന്ദ്രസർക്കാർ കണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു.

മറ്റു കമ്പനികളുടെ കപ്പലുകൾ എത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. മത്സര സാധ്യത ചുരുങ്ങുമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വരുമാനം കുറയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അതേസമയം ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി സർക്കാരുമായി ഒരു കത്തിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പത്ര വാർത്തയിലൂടെയാണ് സർക്കാർ വിവരം അറിയുന്നതെന്നും അദേഹം പറഞ്ഞു.

മുൻകൂർ അനുമതിയില്ലാതെ അവർക്ക് ഉടമസ്ഥ അവകാശം മാറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. പ്രതിപക്ഷ നേതാവ് പറഞ്ഞ ഉത്ക്കണ്ഠകൾ പരിശോധിച്ചു പരിഹരിക്കുെമ്മ് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനം അവിടെയുണ്ടാവണം. വിഴിഞ്ഞത്ത് കുത്തക ഉണ്ടാവില്ല. എം എസ് സി എങ്ങനെ വിഴിഞ്ഞത്തെ ഉപയോഗപ്പെടുത്തുമെന്ന് പരിശോധിക്കണമെന്നും നിക്ഷേപങ്ങളെ പ്രമോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!