San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എം എൽ എ റോയി കെ പൗലോസിന് സ്വീകരണവും വികസനസദസ്സും സംഘടിപ്പിക്കും



അടുത്ത അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരും എം എൽ എ യുമായി സംവദിക്കുന്നതിനായാണ്  വികസന സദസ് സംഘടിപ്പിച്ചിട്ടുള്ളത്.ജൂലൈ രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പനസി എസ് ഐ ഗാർഡനിൽ വെച്ചാണ് പരിപാടി നടത്തുന്നത്.ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും. എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ഭാരവാഹികളായ ജോർജ് ജോസഫ് പടവൻ, അഡ്വ: കെ ജെ ബെന്നി, മനോജ്‌ മുരളി, അഡ്വ :കെ ബി സെൽവം, ജെയ്‌സൺ കെ ആന്റണി, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡണ്ട്‌ മിനി സാബു, കെ എസ് യു ജില്ലാ പ്രസിഡണ്ട്‌ നിതിൻ ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിക്ക് കീഴിൽ വരുന്ന കാഞ്ചിയാർ, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും, കട്ടപ്പന നഗരസഭ അധ്യക്ഷനും തങ്ങളുടെ പ്രദേശങ്ങളിൽ എം എൽ എയുടെ അടിയന്തരശ്രദ്ധ പതിയേണ്ട വികസനവിഷയങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. കോൺഗ്രസ്‌ പ്രതിനിധികളായ ബ്ലോക്ക്‌ -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും, നഗരസഭ കൗൺസിലർമാരും തങ്ങളുടെ വാർഡിലെ വികസനകാര്യങ്ങൾ എം എൽ എയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടാതെ പാർട്ടി മണ്ഡലം പ്രസിഡണ്ടുമാരും പാർട്ടി ഭാരവാഹികളും അതാത് സ്‌ഥലങ്ങളിലെ വികസനപ്രശ്നങ്ങൾ വികസന സദസ്സിൽ അവതരിപ്പിക്കും. ഇടുക്കി മണ്ഡലത്തിന്റെ വികസനവഴിയിൽ പുതിയ ദിശാബോധം നൽകുന്ന പരിപാടിയായി വികസന സദസ് മാറുമെന്ന് കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!