Idukki വാര്‍ത്തകള്‍
വിഴിഞ്ഞത് അദാനിയുമായി കൈകോർക്കൽ; 49% ഓഹരി വാങ്ങി എംഎസ്എസി, കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപം

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. മെഡിറ്ററേറിയൻ ഷിപ്പിംഗ് കമ്പനി എംഎസ്സിയാണ് നിക്ഷേപവുമായി എത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്സി സ്വന്തമാക്കും. എംഎസ്സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും.
അതേസമയം, വൻ നിക്ഷേപം നടത്തുന്നതോടെ തുറമുഖത്തിന്റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്സി നടത്തുന്നത്. തുറമുഖ വളർച്ചയിൽ കുതിച്ചു ചാട്ടമെന്ന് അദാനി പ്രതികരിച്ചു. 13000 കോടിയുടെ നിക്ഷേപമാണ്. എന്നാൽ 2075 ൽ തുറമുഖം സംസ്ഥാനത്തിന് കൈ മാറുമ്പോൾ എംഎസ്സിയുടെ റോൾ എന്താകുമെന്നതിലാണ് ആകാംക്ഷ.



























































































































