Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇനി ഒന്നും ഒളിച്ചു വയ്ക്കാന്‍ പറ്റില്ല; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പറുകൾ റോഡരികിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം: ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണി ഏറ്റെടുത്ത കരാറുകാരനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഡിഫക്ട് ലയബിലിറ്റി പിരിയഡിൽ നിർമിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരന്‍റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെയും നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു. മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!