സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചതാണ് മഴയ്ക്ക് കാരണമാകുന്നത്.
തെക്കു-കിഴക്കൻ അറബികടലിൽ നിന്ന് കേരള തീരം മുതൽ മധ്യ-കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുനമർദ്ദ പാത്തിയും മൂലം കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടിമിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.