San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ കാവി വത്കരണത്തിനെതിരെതാക്കീതായി സിപിഐ മാർച്ച്



വിദ്യാഭ്യാസ മേഖലയാകെ കാവിവല്കരണം നടപ്പിലാക്കുന്നതിനെതിരായി സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽകട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
ഇന്നലെ സിപിഐ മണ്ഡലം കമ്മിറ്റി ആഫീസ് പരിസരത്തുനിന്നും ഐറ്റിഐ കവലക്കു സമീപമുള്ള ഓഫീസിലേക്കു നടത്തപെട്ട മാർച്ച് ആഫീസ് പരിസരത്തു വച്ച്‌ പോലീസ് തടഞ്ഞു.
തുടർന്നു നടന്ന യോഗത്തിൽ സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറിയേറ്റംഗം കെ എൻ കുമാരൻഅദ്ധൃക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി സമരം ഉത്ഘാടനം ചെയ്തു.
രാഷ്ട്ര പിതാവായിരുന്ന മഹാത്‌മ ഗാന്ധിയെ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്നും വെട്ടിയതിനു പിന്നാലെ വിദ്യാത്ഥിസമൂഹത്തിന്റ മനസിൽ നിന്നും മഹാത്മാവിനെ മായിച്ചുകളയുവാനും അതുവഴി ഗാന്ധിജിയെ വെടിവച്ച്‌ കൊലപെടുത്തിയ നാഥുറാം വിനായക ഗോഡ്സെയെ ഇന്ത്യൻ ജനതയുടെ മനസുകളിൽ പ്രതിഷ്ടിക്കുവാനുമുള്ള ഗൂഡതന്ത്രം മെനയുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ . ഇതുവഴി
പി എം ശ്രീ പദ്ധതി നടപ്പിലാക്കിക്കുവാനാണ് കേക്ക് സർക്കാർനീക്കം ഇതിന് കുടപിടിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ എന്നും ഒരു കാരണവശാലും പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുവാൻ പാടില്ലന്നും സമരം ഉത്ഘാടനം ചെയ്തു കൊണ്ട് വി ആർ ശശി പറഞ്ഞു.
മണ്ഡലം സെക്രട്ടറി സി എസ് അജേഷ്, അസിസ്റ്റന്റ് സെക്രട്ടറി വി റ്റി ഷാൻ, ആനന്ദ് വിളയിൽ, കെ ജെ ജോയിസ് , റ്റി സി കുര്യൻ എന്നിവർപ്രസം ഗിച്ചു.
തങ്കമണി സുരേന്ദ്രൻ,കെ ആർ ജനാദ്ധനൻ നായർ , കെ എസ് രാജൻ, പി ജെ സത്യപാലൻ, സജികുന്നുംപുറം, സനീഷ് മോഹനൻ , ബെന്നി മുത്തുമാക്കുഴി, ബിന്ദു ലത രാജൻ, തുടങ്ങിയവർപ്രകടനത്തിനും ധർണ ക്കും നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!