സ്പോര്‍ട്സ് അക്കാഡമി സെലക്ഷന്

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന കോളേജ് സ്പോര്‍ട്സ് അക്കാഡമികളിലേക്ക് 2026-27 അദ്ധ്യയന വര്‍ഷത്തെ പി ജി തലത്തില്‍ കായിക താരങ്ങളെ തെര ഞ്ഞെടുക്കുന്നതിനുളള സെലക്ഷന് ജൂണ്‍ 30 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തും. അത്ലറ്റിക്സ്, ആര്‍ച്ചറി, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, കനോയിംഗ് കയാക്കിംഗ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഫുട്ബോള്‍, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നൈറ്റ്ബോള്, റോവിംഗ്, സോഫ്റ്റ്ബോള്‍, സ്വിമ്മിംഗ്, തയ്ക്വാണ്‍ഡോ, വോളിബോള്‍, വെയ്റ്റിഫിറ്റിംഗ്, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് പി. ജി ഒന്നാം വര്‍ഷ ക്ലാസ്സുകളിലേക്ക് സെലക്ഷന് നടത്തുന്നത്. സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 8.30 ന് ആധാര്‍ കാര്‍ഡ്, 2 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് ഡ്രസ്സ് എന്നിവ സഹിതം സെലക്ഷന് സെന്ററില്‍ എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected]







































































































