Idukki വാര്‍ത്തകള്‍
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സിൽ ലോകകപ്പ് ആവേശം………

ലോകകപ്പിന്റെ ആവേശത്തിനൊപ്പം പന്ത് തട്ടി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറിയിലെ ചുണക്കുട്ടന്മാർ. ഇന്നിന്റെ യുവത്വം ലഹരിയുടെ പിന്നിൽ പതുങ്ങുമ്പോൾ കായിക ലഹരിയിൽ ആനന്ദം കണ്ടെത്തുകയാണ് സ്കൂളിന്റെ യുവത്വം. ഭാവിയിലെ മെസ്സിയും, റൊണാൾഡോയും, നെയ്മറും ഒക്കെ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ ഭാവിയിൽ നമ്മുടെ രാജ്യവും ലോകകപ്പിൽ മാറ്റിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ. ഓരോ ക്ലാസുകളും ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് മാറ്റുരച്ച ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടാംവർഷ കൊമേഴ്സ് വിദ്യാർത്ഥികൾ കിരീടം ചൂടി. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാർ ഗോൾവല നിറച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം. എ. സമ്മാനദാനം നിർവഹിച്ചു. അധ്യാപകരായ ശ്രീ അജോ പി ജോസ്, ശ്രീ.ജോബി തോമസ്, ശ്രീ ജോഷി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







































































































