വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി പി ജോണ്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മന്ത്രി സി പി ജോണ്‍. സിഎംപിക്ക് മറ്റൊരു നിലപാട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിന് ഒപ്പം നില്ക്കുന്നു എന്നുമാണ് സി പി ജോണ്‍ പ്രതികരിച്ചത്.
വാഹന മോഡിഫിക്കേഷനില്‍ ഉദ്ദേശിക്കുന്നത് അപകടമല്ലാത്ത മോഡിഫിക്കേഷനാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. റോഡുകള്‍ മരണക്കിണര്‍ ആണ്. വലിയ നിയമലംഘനം ചെറിയ നിയമലംഘനം എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തില്‍ ബംബര്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അപകടകരമായ കാര്യമാണ് അതെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം.
ടിപ്പര്‍ ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിക്കണമെന്നും സി പി ജോണ്‍ ആവശ്യപ്പെട്ടു. അമിത വേഗതയില്‍ ടിപ്പര്‍ ഓടിക്കരുത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തും. പ്രധാന ജംഗ്ഷനുകളില്‍ സീബ്ര ക്രോസിങ് ലൈനിന്റെ വീതി വര്‍ധിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.







































































































