San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആധാര്‍ സേവനങ്ങൾ: അറി  യേണ്ടതെല്ലാം



കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജന്‍സിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ്
സംസ്ഥാന സര്‍ക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങള്‍:

1. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍(0-5 വയസ്സ്)
നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എൻറോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുളള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ്(വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കുക.

2. നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍(സെപ്റ്റംബര്‍ 2026 വരെ സൗജന്യം)
കുട്ടികള്‍ക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍(വിരലടയാളം, കൃഷ്ണമണി രേഖ,ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുളള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍ 2026 വരെ തികച്ചും സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. ക്യത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കല്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ, കെ.ഇ.എ.എം തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റല്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം
3. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അപ്‌ഡേറ്റ് ചെയ്യല്‍
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.റ്റി.പി വഴി മാത്രമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ആധാര്‍ സേവനങ്ങള്‍ എവിടെ ലഭിക്കും?

പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇമെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.
5. പരാതി പരിഹാരം
സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800(ടോള്‍ ഫ്രീ)/0471-2335523
കേരള സ്‌റ്റേറ്റ് ഐ.ടി.മിഷന്‍(ആധാര്‍ സെക്ഷന്‍):0471-2525442
ഇമെയില്‍:[email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!