മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബിൻ്റെ നേതൃത്തിൽ പ്രതിഷേധ റൈഡും ബോധവത്കരണവും നടത്തി

ഇടുക്കി ജില്ലയിലും പരിസര പ്രദേശങ്ങളിലും റൈഡർമാർക്കും വിനോദ സഞ്ചാരികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ്ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ റൈഡ് നടത്തി . വിവിധ ജില്ലകളിൽ നിന്നുമെത്തിയ റൈഡർമാർ റാലിയായി വാഗമണ്ണിൽ എത്തുകയും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് , വരാട്ടുമെട്ടിൽ യോഗം ചേർന്നു . കൂടുതൽ റൈഡർമാരും , വിനോദ സഞ്ചാരികളും തുടർന്നും ജില്ലയിലേക്ക് കടന്നു വരണമെന്നും . വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുതത്തണമെന്ന് ജില്ലാ കലക്ടറോടും വിവിധ സർക്കാർ വകുപ്പുകകളോടും റൈഡർമാരെയും സഞ്ചാരികളെയും ഉൾക്കൊള്ളിച്ച് നിവേദനം നൽകുമെന്നും , റൈഡിൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ , അടിയന്തര സേവനങ്ങൾ എന്നിവയെപ്പറ്റി ബോധവത്കരണവും നടത്തി .ക്ലബ് പ്രസിഡണ്ട് ജോയൽ ജോസ് , രക്ഷാധികാരി ബിനോയ് കുര്യാക്കോസ്, ടോണി ചാക്കോ, സെക്രട്ടറി ജിനു രവി , ഭാരവാഹികളായ മനു ബാബു ,ജോജി ജോസഫ്.,ജോസ് പോൾ , കെവിൻ ചാക്കോ , ബിറ്റോ ,സനൂപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







































































































