San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പൂർണ പരാജയം’; പിണറായി വിജയൻ



യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ വ്യാപിക്കാത്തത് നല്ല കാര്യം. ആരും മരണപെട്ടില്ല എന്നതും നല്ല കാര്യം. നിപ പ്രതിരോധത്തിൽ വലിയ കാലതാമസം വന്നു. നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ.

എരണം കെട്ടവർ ഭരിച്ചതു കൊണ്ടല്ല നിപ മരണം. ഇപ്പോൾ ആരും മരണപ്പെടാത്തത് നല്ല കാര്യം. എരണം കെട്ടവർ ഇരുന്നപ്പോൾ നിപ്പ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. മരിച്ചവരുടെ കണക്കു പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിക്കുന്നത് കണ്ടു. എരണം കെട്ടവർ ആയതു കൊണ്ടല്ല രോഗത്തിന്റെ പ്രഹര ശേഷി കൊണ്ടാണ് അത്രയും മരണമുണ്ടായത്. നിപ ബാധിച്ച കോഴിക്കോട് എത്താൻ ആരോഗ്യ മന്ത്രി എത്ര ദിവസം വൈകി.മറ്റെല്ലാം മാറ്റിവെച്ച് അവിടെ എത്തി ഏകോപിപ്പിക്കേണ്ടേ.സാധാരണ നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

റീനയുടെ സ്ഥലംമാറ്റം, ഭരണം മാറിയത് അറിയാത്തവരെ കസേര മാറ്റി എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഭരണം മാറിയശേഷം സർക്കാർ എന്ത് ചെയ്തു. പ്രതിരോധ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടിയില്ല. കാലവർഷത്തിനുമുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ല. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുത്ത് പോകാൻ കഴിയണം. ഇവിടെ അത് നഷ്ടപ്പെട്ടു. ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലപ്രദമായി ആരോഗ്യവകുപ്പ് ഇടപെടേണ്ട സമയത്താണ് സ്ഥല മാറ്റങ്ങൾ ഉണ്ടാകുന്നത്. ആരോഗ്യവകുപ്പ് തലപ്പത്ത് കസേരകളി നടക്കുന്നു. ഏതെങ്കിലും ഒരുകാലത്ത് കേട്ടതാണോ ഇത്. പരസ്പര വിശ്വാസം ഉണ്ടാകണം. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുത്ത് പോകാൻ കഴിയണം. ആ നില നഷ്ടപ്പെട്ടിരിക്കുന്നു. PSC മെമ്മോ കൊടുത്ത ഉദ്യോഗാർത്ഥികളെ പോലും നിയമിച്ചില്ല. നിയമനം വൈകിക്കുന്നത് നിക്ഷിപ്ത താല്പര്യത്തിന്റെ ഭാഗം. താഴെത്തട്ടിലുള്ള പ്രവർത്തനം സ്തംഭിച്ചു. ആരോഗ്യവകുപ്പ് പൂർണമായി പരാജയപ്പെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!