അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും ആഭിമുഖ്യത്തിൽ ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പൈനാവ് ഡിവിഷൻ മെമ്പറുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജി വി.പി. മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് യോഗ ദിന സന്ദേശം നൽകി. ആശംസകൾ അർപ്പിച്ച് ജില്ലാ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീമതി മിനി കെ. ജോൺ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലീം പി. ആർ., ജില്ലാ ആയുർവേദ ആശുപത്രി (അനെക്സ്) പാറേമാവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരിമോഹൻ സി. എം. എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൂര്യനമസ്കാര അവതരണം, ചെയർ യോഗ, മാസ് യോഗ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു.







































































































