പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ബഹു.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ചികിത്സാ ധനസഹായത്തിന് അർഹരായവർക്കു അപേക്ഷിക്കാം

ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചിലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്. നമുക്കുചുറ്റുമുള്ള നിർധനരും, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരുമായ രോഗികൾക്കു വളരെ പ്രയോജനപ്രദമാണിത്. ഇതിനായുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ 👇
1- രോഗിയുടെ അപേക്ഷ (വെള്ളക്കടലാസിൽ തയ്യാറാക്കിയത്)
2- മെഡിക്കൽ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)
3- ആധാർ കാർഡിന്റെ പകർപ്പ്
4- റേഷൻ കാർഡിന്റെ പകർപ്പ്
5- ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ.







































































































