ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ല വിദ്യാഭ്യാസ സമ്മേളനം നടത്തി

ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ല വിദ്യാഭ്യാസ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടന്നു . കാലടി സംസ്കൃത സർവ്വകലാശാല മുൻ പ്രൊഫസർ ഡോ. എം വി നടേശൻ ഉദ്ഘാടനം ചെയ്തു .ഭാരതീയ ജ്ഞാന വ്യവസ്ഥ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കണമെന്ന് ഡോ. എം . വി നടേശൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കാലത്തിനും ഭാരതത്തിനും അനുയോജ്യമായതാണെന്നും അദ്ദേഹം കുട്ടി ചേർത്തു ബി .വി . എൻ ഇടുക്കി ജില്ല പ്രസിഡൻ്റ് കെ .എൻ രഘു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.ആർ റെജി,ജില്ല സെക്രട്ടറി അജിത് കെ മുരളീധരൻ, വൈസ് പ്രസിഡൻ്റ്മാരായ എൻ. അനിൽ ബാബു, കെ.സുരേഷ് , ഖജാൻജി വി.കെ രവിനാഥൻ , തുടങ്ങിയവർ സംസാരിച്ചു. സംസ്കൃതി ബോധ് പരിയോജന പ്രബന്ധ രചന, പ്രശ്ന മഞ്ച് തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് ചടങ്ങിൽ മൊമെൻ്റോ നല്കി ആദരിച്ചു. കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാനികേതൻ വിദ്യാലയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഭാരതീയ വിദ്യാനികേതൻ്റെ ഇടുക്കി ജില്ലയിലെ മുഴുവൻ സ്കൂളുകളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാലയ സമിതി പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു .







































































































