Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പീരിമേട്

മഴക്കെടുതി, മുല്ലപ്പെരിയാര്‍ ഡാം: പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂമുകള്‍



പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

തേക്കടി ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ -അഖില്‍ബാബു, (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍) തേക്കടി ഫോണ്‍. 9072843399

വള്ളക്കടവ് ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ – ജി. അജികുമാര്‍, (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍) വള്ളക്കടവ്: ഫോണ്‍. 9447461969

മഴക്കെടുതി രൂക്ഷമാകുന്നതിലൂടെ വഞ്ചിവയല്‍ ആദിവാസി കോളനി ഒറ്റപ്പെട്ടാല്‍ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പെരിയാറിന്റെ മറുവശത്തായി ഒരു വാഹനവും വഞ്ചിവയല്‍ ഇ.ഡി.സിയുടെ സെക്രട്ടറിയായ പി.എല്‍ ജോബി, സെക്ഷന്‍ ഫോറസററ് ഓഫീസറുടെ നേതൃത്വത്തില്‍ ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.


ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ – പി.എല്‍ ജോബി, (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) വള്ളക്കടവ് സെക്ഷന്‍ ഫോണ്‍. 9037124752

തേക്കടി കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ (STF) സജ്ജമാക്കി വിന്യസിച്ചിട്ടുണ്ട്.

ഡാമിലെ ജലനിരപ്പും ബന്ധപ്പെട്ട കാര്യങ്ങളും അടിയന്തിരമായി അറിയിക്കാനും സത്വരനടപടികള്‍ സ്വീകരിക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ ഡാം സൈറ്റില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ -എസ്.രാജന്‍, (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) ഫോണ്‍. 9446136293
മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലേക്ക് അടിയന്തിരമായി എത്തിച്ചേരുന്നതിനുള്ള വള്ളക്കടവ് – ഡാം സൈറ്റ് റോഡിലെ തകര്‍ന്ന ചപ്പാത്ത് ദ്രുതഗതിയില്‍ താല്‍ക്കാലികമായി അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്.

അടിയന്തിര ഘട്ടത്തില്‍ പെരിയാറിനോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി വള്ളക്കടവ് റെയ്ഞ്ച് കേന്ദ്രീകരിച്ച് മുഴുവന്‍ ജീവനക്കാരുടേയും താല്‍ക്കാലിക വാച്ചര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. 

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്റെ അധീനതയിലുള്ള ബോട്ടുകളും മറ്റ് വാഹനങ്ങളും പൂര്‍ണ്ണമായും സജ്ജമാക്കിയിട്ടുണ്ട്.

വഞ്ചിവയല്‍ കോളനി ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ജീവനക്കാര്‍ രാത്രികാല പരിശോധനകള്‍ നടത്തിവരുന്നു.
അപകട ഭീഷണിയുയര്‍ത്തുന്നതും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി സുരക്ഷിതത്ത്വം ഉറപ്പാക്കിയിട്ടുണ്ട്.
പെരിയാറിന് കുറുകെ വള്ളക്കടവ് – വഞ്ചിവയല്‍ ആദിവാസി കോളനിയിലേയ്ക്കുള്ള പാലത്തില്‍ വന്നടിഞ്ഞ തടികളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഡെപ്യൂട്ടി ഡയറക്ടര്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിക്കുകയും ദുരന്ത നിവാരണ അതോരിറ്റിയുടെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുവരുന്നുണ്ടെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. സുനില്‍ ബാബു അറിയിച്ചു. തേക്കടി: ഫോണ്‍. 9447979091









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!