കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

പണം തിരികെ കിട്ടാത്തതിനെ തുടർന്ന് കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് സൊസൈറ്റിക്ക് മുൻപിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയതായി കുടുംബം പറഞ്ഞു. കുട്ടപ്പന മുളങ്ങാശേരിൽ സാബു തോമസിന്റ്റ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പട്ട് കുടുംബം നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കും ഇവർ നിവേദനം നൽകിയിരുന്നു.
2024 ഡിസംബർ 20നാണ് സൊസൈറ്റിക്ക് മുൻപിൽ നിക്ഷേപകൻ സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ ഭീഷണി മൂലമാണ് സാബു ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. സാബുവിനെ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു. എന്നാൽ ഇദ്ദേഹത്തെ ഒഴിവാക്കി ബാങ്ക് ജീവനക്കാരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്







































































































