കട്ടപ്പന പവിത്ര ഗോൾഡിൻ്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ നവീകരിച്ച ഷോറും ‘മിറ’ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന പവിത്ര ഗോൾഡിൻ്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ നവീകരിച്ച ഷോറും മിറ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.
നറുക്കെടുപ്പിൽ വിജയിച്ച അശ്വനി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു
സ്ഥാപനത്തിൻ്റ് വെഞ്ചരിപ്പ് കർമ്മം കട്ടപ്പന സെൻ്റ് ജോർജ് ഫോറോന പള്ളി അസിസ്‌റ്റൻ്റ് വികാരി ഫാദർ മജു നിരവത്ത് നിർവ്വഹിച്ചു
അശ്വനി വിജയൻ നാട മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു
ഹൈറേഞ്ചിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും വിശ്വാസവും കരുത്താക്കി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സ്വർണാഭരണ രംഗത്ത് സേവനം നൽകാൻ കഴിഞ്ഞ പവിത്രാ ഗോൾഡിൻ്റെ ലൈറ്റ് വെയ്റ്റ് ഷോറും മിറ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു
ലൈറ്റ് വെയ്റ്റ് ഗോൾഡ്, സിൽവർ, ഡയമണ്ട് ആഭരണങ്ങൾക്കായി മാത്രം ഒരുക്കിയിരിക്കുന്ന ‘മിറ’ എന്ന പുതിയ ഷോറൂമാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ഒരപ്പാങ്കൽ ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഗോൾഡ് ആദ്യ വിൽപ്പന നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴിയും ആദ്യ വിൽപ്പന സ്വീകരണം വുമൺസ് ക്ലബ്ബ് പ്രസിഡൻ്റ്
ജിജി ജോസ് ആനിത്തോട്ടം ഏറ്റു വാങ്ങി.
ഡയമണ്ട് ആദ്യ വിൽപ്പന KVVES കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ് നിർവ്വഹിച്ചു.
വി ക്ലബ്ബ് പ്രസിഡൻ്റ് മോനീഷ വിശാഖ് ആദ്യ വിൽപ്പന സ്വീകരണം ഏറ്റുവാങ്ങി.
അഡ്വ Em ആഗസ്തി, VR സജി, ശ്രീനഗരി രാജൻ, ജോയി പൊരുന്നോലി, അജേഷ് ചാഞ്ചാനി ,സോണിയ ജെയ്ബി, ബിജു മാധവൻ, KV വിശ്വനാഥൻ,, ജോഷി കുട്ടട ,സിജോമോൻ ജോസ്, എന്നിവർ സംസാരിച്ചു.
ജൂൺ 30 വരെ പ്രത്യക ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.







































































































