San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സെന്‍സസ്-2027: തൊടുപുഴ താലൂക്കില്‍ സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയ്ക്ക് തുടക്കം



സെന്‍സസ്-2027 ന്റെ ഭാഗമായി ജൂണ്‍ 16 മുതല്‍ 30 വരെ നടപ്പിലാക്കുന്ന സെല്‍ഫ് എന്യുമറേഷന്‍ (Self Enumeration) പ്രക്രിയയുടെ തൊടുപുഴ താലൂക്ക് തല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തി നിര്‍വഹിച്ചു. എം.പിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചാര്‍ജ് സെന്‍സസ് ഓഫീസറും തഹസില്‍ദാരുമായ ബിന്ദു രാജന്‍, സെന്‍സസ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ നേരിട്ട് ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള അവസരം ലഭ്യമാകും. സെന്‍സസ്-2027 ന്റെ വിജയകരമായ നടത്തിപ്പിന് പൊതുജനങ്ങള്‍ പരമാവധി സെല്‍ഫ് എന്യുമറേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് എം.പി പറഞ്ഞു. കൃത്യവും സമഗ്രവുമായ വിവരശേഖരണം ഉറപ്പാക്കുന്നതിന് സംവിധാനം സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെല്‍ഫ് എന്യുമറേഷന്‍ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനുമായി ഹെല്‍പ്പ് ഡെസ്‌ക് തൊടുപുഴ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം തൊടുപുഴ തഹസില്‍ദാര്‍ ബിന്ദു രാജന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. സെന്‍സസ് – 2027 സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1855 ല്‍ ബന്ധപ്പെടാവുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!