വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍

വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ കാലാവധി നാല് മാസം, ആകെ സീറ്റ് 30. പ്രായപരിധിയില്ല. അധ്യയന മാധ്യമം-മലയാളം, യോഗ്യത ഐ ടി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജിനീയറിംഗ്, ഐ.റ്റി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്, സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ, ആര്‍ക്കിടെക്ച്ചര്‍, സിവില്‍ & കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ, കോഴ്‌സ് ഫീസ് 25,000 രൂപ+ 18 % ജി.എസ്.റ്റി. കോഴ്‌സ് നടത്തുന്ന സ്ഥലം – ആറന്മുള. ചുമര്‍ചിത്ര രചനയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആകെ സീറ്റ്-25, പ്രായപരിധിയില്ല, യോഗ്യത – എസ്.എസ്.എല്‍.സിയും ചുമര്‍ചിത്രരചനയില്‍ താല്‍പ്പര്യവും. കോഴ്‌സ് ഫീസ്- 25,000 രൂപ+ 18 %ജി.എസ്.റ്റി., കോഴ്‌സ് നടത്തുന്ന സ്ഥലം ആറന്മുള, കാലാവധി ഒരു വര്‍ഷം.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജൂലൈ 15. www.vasthuvidyagurukulam.com എന്നവെബ്‌സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷകള്‍ ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2319740. മൊബൈല്‍: 9188089740, 6238366848, 9605458857, 9605046982, 9188593635







































































































