കോഫി ബോർഡ് ധനസഹായ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

പുനർകൃഷി (റിപ്ലാൻറ്റേഷൻ), കിണർ/ കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ വാങ്ങുന്നതിന്, കാപ്പിക്കളം, ഗോഡൗൺ നിർമ്മാണം, കാർഷിക 300 (Weed Cutter, Chainsaw, Sprayer, Telescopic Pruner) വേണ്ടി കോഫീ ബോർഡ് ധനസഹായത്തിനു വേണ്ടി അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ coffeebord.gov.in/RegistrationSearch.aspx എന്ന വെബ്സൈറ്റ് വഴി ഗ്രോവർ രജിസ്ട്രേഷൻ ചെയ്ത ശേഷം താഴെപ്പറയുന്ന രേഖകളുമായി അടുത്തുള്ള കോഫീ ബോർഡ് ഓഫീസ് സന്ദർശിക്കുക.
1. മുഴുവൻ തോട്ടത്തിനും പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്
2.ആധാർ കാർഡ്,
3. ആധാർ സീഡിങ് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്
4. ആധാർ സിഡിങ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്ന എൻ പി സി ഐ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള രേഖ.
4. പാസ്പോർട്ട് സൈസ് ഫോട്ടോ
5. തോട്ടത്തിൻറെ സ്കെച്ച് മാപ്പ് (സ്വയം വരച്ചു ദിക്കുകളും അതിരുകളും രേഖപ്പെടുത്തിയത്)
6. ക്വട്ടേഷൻ (ജലസേചന സമഗ്രികൾക്കും, കിണർ നിർമ്മിച്ച് പമ്പ്സെറ്റ് വെക്കുന്നവർ പമ്പ് സെറ്റിനും).
7. പ്ലാനും എസ്റ്റിമേഷനും (സ്വയം തയ്യാറാക്കിയത്)
ലഭിച്ച അപേക്ഷകളുടെ മുൻഗണന ക്രമത്തിലും വകയിരുത്തപ്പെടുന്ന തുകയുടെ അടിസ്ഥാനത്തിലും ആയിരിക്കും ധനസഹായവിതരണം.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായ് തിങ്കൾ മുതൽ വെള്ളിവരെ 9:00am – 5:30pm വരെയുള്ള ഓഫീസ് സമയങ്ങളിൽ
ബന്ധപ്പെടുക. 04868278025







































































































