San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാന്തല്ലൂരിന്റെ പ്രകൃതിഭംഗി ക്യാൻവാസിലൊഴുക്കി ‘മൺസൂൺ ആർട്ട് ക്യാമ്പ്’ സമാപിച്ചു



കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കാന്തല്ലൂരിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘കാന്തല്ലൂർ ക്യാൻവാസ്’ മൺസൂൺ ആർട്ട് ക്യാമ്പ് സമാപിച്ചു. പ്രമുഖ എഴുത്തുകാരനും അവാർഡ് ജേതാവുമായ അശോകൻ മറയൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
​ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ.എം, ക്യാമ്പ് ക്യൂറേറ്റർ ലേഖ മനോജ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എൻ.എസ്, ഫാ. സാബു മന്നാട തുടങ്ങിയവർ സംസാരിച്ചു. കലാ-സാംസ്കാരിക രംഗങ്ങളിലെ വിവിധ പ്രമുഖർ പരിപാടികളിൽ പങ്കെടുത്തു.
​ക്യാമ്പിന്റെ ഭാഗമായി ചിത്രകാരന്മാർ വിവിധ മാധ്യമങ്ങളിൽ കാന്തല്ലൂരിന്റെ ദൃശ്യഭംഗി ക്യാൻവാസിലാക്കി. കാന്തല്ലൂരിലെ മനോഹരമായ ആപ്പിൾ തോട്ടങ്ങളും പഴത്തോട്ടങ്ങളും മൺസൂൺ ഭംഗിയുമെല്ലാം ചിത്രങ്ങൾക്ക് പ്രമേയമായി. തത്സമയ രചന, കാരിക്കേച്ചർ ഷോ, വിവിധ കലാവിഷയങ്ങളെ ആസ്പദമാക്കിയുള്ള ചിത്ര ചർച്ച, കലാസന്ധ്യ എന്നിവയും ക്യാമ്പിനോടനുബന്ധിച്ച് അരങ്ങേറി.
​പരിപാടികൾക്ക് ബിനോയ് മാവടി, രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ, ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!