കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോക്കറ്റ് പോലെ കുതിച്ച് റബർ വില; വീണ്ടും 300 കടന്നു

റബറിന്റെ രാജ്യാന്തര വില വീണ്ടും കിലോഗ്രാമിന് 300 രൂപ കടന്നു. കഴിഞ്ഞ് 5ന് 300 രൂപ കടന്ന ആർഎസ്എസ് 4ന്റെ വില പിന്നീട് 7 രൂപ കുറഞ്ഞ് 292.74 രൂപയിലേക്ക് എത്തിയിരുന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ വില 301.15 രൂപയായി. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 270 രൂപയെന്ന റെക്കോർഡിൽ എത്തി. പശ്ചിമേഷ്യയിലെ സംഘർഷം, കണ്ടെയ്നർ ക്ഷാമം, ക്രൂഡ് ഓയിൽ വിലക്കയറ്റം എന്നിവയ്ക്ക് ഒപ്പം പ്രതികൂല കാലാവസ്ഥ മൂലം പരമ്പരാഗത റബർ ഉൽപാദക രാജ്യങ്ങളിലെ ഉൽപാദനക്കുറവുമാണ് വില ഉയരാൻ കാരണം.





































































































