San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജോൺ പോൾ മെമ്മോറിയൽ ബി എഡ് കോളേജിൽ ബിരുദദാന ചടങ്ങും അവാർഡ് വിതരണവും നടന്നു



ലബ്ബക്കട: ജോൺ പോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ 2024- 2026 അദ്ധ്യയന വർഷത്തെ അദ്ധ്യാപക വിദ്യാർത്ഥികളുട ബിരുദദാനചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി

ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാദർ ജോൺസൺ മുണ്ടിയത് അധ്യക്ഷത വഹിച്ചു. യോഗം സെൻ്റ് തോമസ് കോളേജ് പാലാ വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഇടുക്കി എം എൽ എ റോയി കെ. പൗലോസ്
യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ബി.എഡ്. ബിരുദ പരീക്ഷയിൽ 100 ശതമാനം വിജയം കോളേജ് കരസ്ഥമാക്കി. പതിമൂന്ന് റാങ്കുകൾ അടക്കം 69 A+ ഗ്രേഡും 13 A ഗ്രേഡും 3 B ഗ്രേഡുമാണ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ NET, SET, K-TET, CTET മുതലായ മത്സരപരീക്ഷകളിൽ വിജയിച്ചവർക്ക് മെഡലുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്‌, ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ വി,
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. പ്രിൻസ് ചക്കാലയിൽ, ബർസാർ റവ. ഫാ. ചാൾസ് തോപ്പിൽ, അസിസ്റ്റൻ പ്രൊഫസർ ലാലു പി ഡി എന്നിവർ സംസാരിച്ചു. മാനേജ്മെൻ്റും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!