അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേർസ് (ആക്ട്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമേഴ്സ് വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

2026 ലെ പ്ലസ് ടു പരീക്ഷയിൽ, കോമേഴ്സ് വിഷയത്തിൽ, ഇടുക്കി ജില്ലയിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, 5 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും
അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേർസ് (ആക്ട്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കട്ടപ്പന സെന്റ്. ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ അനുമോദന യോഗം സംഘടിപ്പിച്ചത്. മെരിറ്റ് ഡേ ദിനചാരണവും അനുമോദന യോഗവും ഇടുക്കി എം. എൽ എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു . കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.
ആക്ട് ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എല്ലാ കുട്ടികൾക്കും പ്രത്യേക ഉപഹാരങ്ങളും നൽകി. കോമേഴ്സ് രംഗത്തെ ഉന്നത പഠന മേഖലകളായ സി. എ, എ. സി. സി. എ, കമ്പനി സെക്രട്ടറി, സി. എം. എ തുടങ്ങിയവയെക്കുറിച്ചു മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി പ്രത്യേക ക്ലാസ്സുകളും നടന്നു.
ഹയർ സെക്കന്ററി ഇടുക്കി ജില്ലാ കോർഡിനേറ്റർ സിബിച്ചൻ തോമസ്, പ്രിൻസിപ്പൽ മാണി കെ. സി, പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്കറിയ, മാർട്ടിൻ ജോസഫ്, മഞ്ജു വിൽസൺ എന്നിവർ സംസാരിച്ചു. ആക്ട് ജില്ലാ ഭാരവാഹികളായ സിബി ജോസ്, നിഷ ആന്റണി, അജേഷ് കെ. റ്റി, രാജൻ തോമസ്, പ്രകാശ് ആന്റണി, ജിൻസി കെ. ബേബി, സെസ്സിൽ ജോസ് സിന്ദാര ജോസഫ്, രാജൻ. എം, ജോൺസൻ കോശി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.































































































































