ഇടുക്കി ജില്ലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി കെ. എം സാബുമാത്യു ഐ.പി.എസ് പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു

ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസാന്വേഷണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരെയും ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി അഭിനന്ദിച്ചു.
ജില്ലാ ആസ്ഥാന ക്യാമ്പിലെ കോൺഫറൻസ് ഹാളിൽ 13.06.2026 തിയതി നടന്ന ചടങ്ങിലാണ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രങ്ങൾ വിതരണം ചെയ്തത്. തങ്ങളുടെ അധികാരപരിധിയിലുള്ള നിലവിൽ അന്വേഷണമിലുള്ള കേസുകൾ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കി സാധാരണ ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥരെ ഈ അംഗീകാരത്തിന് അർഹരാക്കിയത്.
കേസന്വേഷണത്തിലെ കൃത്യതയും ഉത്തരവാദിത്തബോധവും പൊതുജനവിശ്വാസം വർധിപ്പിക്കുന്നതിൽ നിർണായകമാണെന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ ഭാവിയിലും ഇതേ ആത്മാർത്ഥതയോടെ സേവനം തുടരണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.































































































































