ഉന്നത വിദ്യാരംഭവും, വിജ്ഞാന ദീപ പ്രോജ്ജ്വലനവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

ഈ വര്‍ഷം പുതിയതായി പ്രവേശനം നേടിയ ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാരംഭവും വിജ്ഞാന ദീപ പ്രോജ്ജ്വലനവും ജൂൺ 17 രാവിലെ 10 ന് കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ ഇടവക വികാരി വെരി റവ. ഫാ സോബിൻ താഴത്തുവീട്ടിൽ മുഖ്യ പ്രഭാഷണവും, വെരി റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. വിജ്ഞാന ദീപ പ്രോജ്ജ്വലനം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പുതിയതായി ഉന്നത വിദ്യാഭ്യാസം ഔപചാരികമായി ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് തിരി തെളിയിച്ചു നൽകും. ഫാഷൻ ഡിസൈനിംഗ് വിഭാഗം ഒരുക്കിയിരിക്കുന്ന ഗാർലാൻഡ് അണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വാഗതം ചെയ്യും. തതവസരത്തില്‍ കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പതിനഞ്ചാമത് പുസ്തകമായ പാഷൻ ക്വോഷ്യന്റ് ബിഷപ് മാർ ജേക്കബ് മുരിക്കൻ റവ. ഡോ. സേവ്യർ കൊച്ചുപറമ്പിലിന് നൽകി പ്രകാശനം ചെയ്യും. സമ്മേളനത്തിന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു നന്ദിയും രേഖപ്പെടുത്തും. തുടർന്ന് 5 ദിവസത്തെ ബ്രിഡ്ജ് പ്രോഗ്രാമിന് ഒന്നാം ദിവസം പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ ഡോ. ബിനു കണ്ണന്താനവും, രണ്ടാം ദിവസം അനീഷ് മോഹനും നേതൃത്വം നൽകും. പ്രത്യേക ആപ്റ്റിട്യുഡ് പരീക്ഷകള്‍ക്കും, കൗൺസിലിംഗിനും, പഠന പരിചയ യാത്രകൾക്കും ശേഷം സർട്ടിഫിക്കറ്റുകളും നൽകും. 9 റാങ്ക് ഉൾപ്പെടെ നിരവധി അക്കാദമിക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചതാണ് ഇത്രയും നേരത്തെ ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുവാൻ സാധിച്ചതെന്നു കോളേജ് അധികാരികൾ വ്യക്തമാക്കി.































































































































