പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയൻ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു

അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയൻ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. പരിപാടി കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ പി ആർ ഓ യും ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ജോർജ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയിൽ അർച്ചന വിമൻസ് സെന്റർ പ്രോജക്ട് മാനേജർ പോൾസൺ അധ്യക്ഷത വഹിച്ചു. പരിപാടികൾക്ക് അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി അംഗങ്ങളായ ആതിര, ജെസ്സി തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാനത്തിൽ മഹത്തായ മാതൃക കാണിച്ച ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രസിഡന്റ് സിജോ എവറസ്റ്റിനെ ആദരിക്കുകയും ചെയ്തു.ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ 30 ഓളം വനിത അംഗങ്ങൾ പങ്കെടുത്തു.































































































































