Idukki വാര്‍ത്തകള്‍
അവാർഡ് വിതരണം

കട്ടപ്പന അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് 2025-2026 അധ്യയന വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകും. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ, അംഗത്തിൻ്റെ പേര് എന്നിവ സഹിതം ജൂൺ മാസം 26-ആം തീയതിക്ക് മുൻപായി ബാങ്ക് ഓഫീസിൽ അപേക്ഷ നൽകണം. അർഹരായവർക്ക് ജൂലൈ മാസം 2 ആം തീയതി രാവിലെ 10.30 ന് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് കോംപ്ലെക്‌സിലുള്ള ബാങ്ക് ഹെഡ് ഓഫീസിൽ വച്ചു ചേരുന്ന യോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടുക.































































































































