കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായികട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ ചെയര്പേഴ്സന് സമര്‍പ്പിച്ചു

കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമര്‍പ്പിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു.
ഗതാഗത തടസം അപകടങ്ങള്‍ക്കും കാരണമാകുന്നത്
കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബുകള്‍, റോട്ടറി ക്ലബ്ബുകള്‍, മലയാളി ചിരി ക്ലബ്, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ ചേര്‍ന്നുനടത്തിയ പഠനത്തില്‍ വിവിധ ബൈപാസ് റോഡുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നമെന്ന് കണ്ടെത്തി.
ഇത് കട്ടപ്പനയുടെയും മറ്റ് സ്ഥലങ്ങളുടെയും വികസനത്തിനും വഴിതെളിക്കും.
15 ന് ചേരുന്ന ട്രാഫിക്ക് കമ്മറ്റിയിൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്ന് ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉറപ്പു നൽകിയതായും ഭാരവാഹികൾ പറഞ്ഞു































































































































