San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിവരംകെട്ടവന്‍, കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; അധിക്ഷേപിച്ച് എം എം മണി



വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും എം എം മണി പരിഹസിച്ചു. വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും എം എം മണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

‘മന്ത്രി വിവരക്കേട്‌കൊണ്ട് പറയുന്നതാണ്. വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ? അയാള്‍ വിവരംകെട്ടവനാണ്. മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ. അയാള്‍ക്ക് ഇതുവല്ലതും അറിയോ. കടപ്പുറത്തുള്ളയാളല്ലേ. ഏറ്റവും കൂടുതല്‍ വന്യജീവി ശല്ല്യമുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ അഞ്ച് പേര്‍ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം’, എം എം മണി അധിക്ഷേപിച്ചു.

നാവെടുത്താല്‍ കള്ളം പറയുന്ന കെ കരുണാകരന്റെ മകനല്ലേ എന്നായിരുന്നു മുരളീധരന് നേര്‍ക്കുള്ള ആക്ഷേപം. കെ കരുണാകരന്റെ മകനായതിനാല്‍ തന്നെ മുരളീധരനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ ഇല്ലെന്നും എം എം മണി പറഞ്ഞു. ആരോഗ്യമന്ത്രിയാണല്ലോ. നാട് നന്നാക്കട്ടെ. കെ കരുണാകരന്‍ വിഡ്ഢിത്തം മാത്രമെ ചെയ്തിട്ടുള്ളൂ. കള്ളം മാത്രമെ പറയാറുള്ളൂ. അദ്ദേഹത്തിന്റെ മകനല്ലേ കെ മുരളീധരന്‍ എന്നും എം എം മണി ചോദിച്ചു. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന 2021 ലെ കെ മുരളീധരന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെയാണ് പ്രതികരണം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!