വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിശാല്‍, മകുടം ടീസര്‍ പുറത്ത്

തെന്നിന്ത്യൻ മുൻനിര നായക താരം വിശാൽ നായകനാവുന്ന പുതിയ സിനിമയാണ് ‘ മകുടം ‘. ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ നിൽക്കുന്ന പോസ്റ്ററാണ് വിനായക ചതുർത്ഥി ആശംസകൾ നേർന്നു കൊണ്ട് അണിയറക്കാർ പുറത്തുവിട്ടത്. നേരത്തെപുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറിയിരുന്നു. മകുടത്തിന്റേതായി പുറത്തുവിട്ട പുതിയ ടീസറില്‍ താരം വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിക്കുന്നത്.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിന്റെ തെളിവാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും മകുടം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും.































































































































