കോമേഴ്‌സ് മെറിറ്റ് ഡേ, ശനിയാഴ്ച്ച കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ

2026 ലെ പ്ലസ് ടു പരീക്ഷയിൽ, കോമേഴ്‌സ് വിഷയത്തിൽ, ഇടുക്കി ജില്ലയിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, 5 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും
അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേർസ് ( ആക്ട്) ഇടുക്കി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ആദരിക്കുന്നു . നാളെ(ശനി )കട്ടപ്പന സെന്റ്. ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ അനുമോദന യോഗം സംഘടിപ്പിച്ചിരിക്കുന്നത് .
മെരിറ്റ് ഡേ ദിനചാരണവും അനുമോദന യോഗവും ഇടുക്കി എം. എൽ എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും . കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ അതിഥി ആയിരിക്കും. ആക്ട് ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ യോഗത്തിൽ അധ്യക്ഷത വഹിക്കും . എല്ലാ കുട്ടികൾക്കും പ്രത്യേക ഉപഹാരങ്ങളും പരിപാടിയുടെ ഭാഗമായി സമർപ്പിക്കും .
മാനേജ്മെന്റ്, അക്കൗണ്ടിങ് പഠന രംഗത്ത്, പ്രഗത്ഭരായ തൊടുപുഴ ഐക്യാംസ് അക്കാഡമി യുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . കോമേഴ്‌സ് രംഗത്തെ ഉന്നത പഠന മേഖലകളായ സി. എ, എ. സി. സി. എ, കമ്പനി സെക്രട്ടറി, സി. എം. എ തുടങ്ങിയവയെക്കുറിച്ചു മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി പ്രത്യേക ക്ലാസ്സുകളും ഇതിനോട് അനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
പ്രസ്തുത പരിപാടിയിൽ ഹയർ സെക്കന്ററി ഇടുക്കി ജില്ലാ കോർഡിനേറ്റർ സിബിച്ചൻ തോമസ്, പ്രിൻസിപ്പൽ മാണി കെ. സി, പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്കറിയ, മാർട്ടിൻ ജോസഫ്, മഞ്ജു വിൽസൺ എന്നിവർ പ്രസംഗിക്കും .
ആക്ട് ജില്ലാ ഭാരവാഹികളായ സിബി ജോസ്, നിഷ ആന്റണി, അജേഷ് കെ. റ്റി, രാജൻ തോമസ്, പ്രകാശ് ആന്റണി, ജിൻസി കെ. ബേബി, സെസ്സിൽ ജോസ് സിന്ദാര ജോസഫ്, രാജൻ. എം, ജോൺസൻ കോശി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.































































































































