San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മണ്ണും ജലവും മരിക്കാതിരിക്കാൻ; ഓടുന്ന മഴവെള്ളത്തെ ഒച്ചിഴയുന്ന വേഗത്തിലാക്കാൻ മണ്ണ് സംരക്ഷണ പദ്ധതികൾ



പ്രകൃതി വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയായ മണ്ണും ജലവും കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇവയുടെ സംരക്ഷണത്തിനായി വിപുലമായ പദ്ധതികൾ അനിവാര്യമായിരിക്കുകയാണ്. വിളകൾ വളരുന്ന മാധ്യമമായ മണ്ണ് നിലവിൽ അമിതമായ ചൂടുകാരണം വരണ്ടുപോകുന്ന അവസ്ഥയിലാണ്. മണ്ണിന്റെ ആരോഗ്യവും പോഷണവും കൃത്യമായി പരിപാലിച്ചാൽ മാത്രമേ മികച്ച വിളവ് നേടാൻ സാധിക്കുകയുള്ളൂ. എന്നാൽ മാറുന്ന കാലാവസ്ഥയിൽ മണ്ണ് സംരക്ഷിക്കുക എന്നത് കേവലം കൃഷിക്കായുള്ള ആവശ്യം മാത്രമല്ല, മറിച്ച് വരുംതലമുറയുടെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.

മണ്ണിന്റെ അന്തരീക്ഷ ഊഷ്മാവും പുറത്തെ പരിസ്ഥിതി താപവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മണ്ണിൽ എപ്പോഴും ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. മണ്ണിൽ ചൂട് കൂടുമ്പോൾ ഗുണകാരികളായ സൂക്ഷ്മജീവികൾ നശിക്കുകയും ദോഷകാരികളായ ബാക്ടീരിയകൾ പെറ്റുപെരുകുകയും ചെയ്യുന്നു. ഇത് ചെടികളുടെ വേരുകൾ നശിപ്പിക്കുകയും മണ്ണിൽ നിന്ന് പോഷകങ്ങളും ജലവും വലിച്ചെടുക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. മണ്ണ് ഉറച്ചുപോകുന്ന (Soil crustation) ഇത്തരമൊരു അവസ്ഥയിൽ മണ്ണ് ആഴത്തിൽ കൊത്തിയിളക്കി ജൈവവളം ചേർത്ത് നനയ്ക്കേണ്ടത് അനിവാര്യമാണ്.

മണ്ണിൽ വീഴുന്ന ഓരോ മഴത്തുള്ളിയും അവിടെത്തന്നെ താഴ്ത്തി സംഭരിക്കാനായി ‘ജലപ്പത്തായം’ പോലുള്ള മാതൃകാ പദ്ധതികൾ മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്. മഴക്കാലത്തിന് മുന്നേ തന്നെ നീർത്തടാടിസ്ഥാനത്തിൽ മണ്ണ് പരിപാലന പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒളിമ്പിക്സിലെ ഓട്ടക്കാരെപ്പോലെ വേഗത്തിൽ ഒഴുകിപ്പോകുന്ന മഴവെള്ളത്തെ ഒച്ചിഴയുന്ന വേഗത്തിലാക്കി മണ്ണിൽ കിടത്തി ഉറക്കിയാൽ മാത്രമേ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും പ്രദേശം പച്ചപ്പണിയാനും സാധിക്കുകയുള്ളൂ. ഇത് കർഷകർക്ക് മികച്ച വരുമാനവും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കാൻ സഹായിക്കുന്നു.

മണ്ണിനേയും ജലത്തെയും സംരക്ഷിക്കാൻ കൃഷിമുറകളും, നിർമ്മിത മുറകളും, ഉപയോഗപ്പെടുത്താം. കയ്യാലകൾ അല്ലെങ്കിൽ ബണ്ടുകൾ ഉണ്ടാക്കൽ, കല്ലു കയ്യാലകൾ കെട്ടൽ, തട്ടുത്തിരിക്കൽ, കോൺടൂർ കിടങ്ങുനിർമാണം, മഴക്കുഴി നിർമ്മാണം, വൃക്ഷ തടമെടുക്കൽ, മൺ തിടിലുകളിൽ ചെടികൾ വെച്ചു ബലമാക്കൽ, പുൽവരമ്പുകൾ, ചെറു കുളങ്ങൾ, സംരക്ഷണ കൃഷി മുറകകളായ കോണ്ടൂർ കൃഷി, ബഹു തട്ടു കൃഷി, ഇടവരി കൃഷി, സമ്മിശ്ര കൃഷി, ഇടവിള കൃഷി, പുതയിടൽ, വിളമാറ്റി നടൽ, പുൽകൃഷി, ആവരണ വിള നടീൽ, ജൈവ വേലി നടീൽ, തരിശ് നിരയിടീൽ, സീറോ ടില്ലേജ്, കാർഷിക വനവൽക്കരണം എന്നിവ കൃഷി ഭൂമികളിൽ ചെയ്യാവുന്ന ചില മുറകളാണ്.


നീർച്ചാലുകളിലെ സംരക്ഷണം ഉറപ്പാക്കാൻ തടയിണ നിർമാണവും പ്രയോജനപ്പെടുത്താം. ജൈവത്തടയണകൾ, ബ്രഷ് വുഡ് തടയണകൾ, മരത്തടി തടയണകൾ, സ്റ്റീൽ വയർ കൊണ്ടുണ്ടാക്കിയ ബോക്സിൽ കല്ലുകൾ നിറച്ചു ഉണ്ടാക്കുന്ന ഗാബിയോൺ തടയണകൾ, കോൺക്രീറ്റ്, കാട്ടുകല്ല്, കരിങ്കല്ല്, ഉപയോഗിച്ചുള്ള തടയണകൾ, നീർച്ചാൽ പാർശ്വഭിത്തി നിർമാണം, പാർശ്വ ഭിത്തിയിൽ ചെടികൾ നട്ട് ഉറപ്പിക്കൽ, കയർ ഭൂവസ്ത്ര മുപയോഗിച്ചുള്ള തോട്, കനാൽ വശം ബലപ്പെടുത്തൽ, കുളം, തോട്, പൊതു കുളങ്ങൾ മുതലായവ ചെളി നീക്കി ആഴം കൂട്ടി ജലസംഭരണം, മഴ വെള്ളം സംഭരിക്കൽ, കിണറിൽ വെള്ള സംഭരണം ഇങ്ങനെ ഒത്തിരി ഒത്തിരി മാർഗ്ഗങ്ങൾ നമ്മുക്ക് നടപ്പിലാക്കാൻ പറ്റും. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ഇപ്പോൾത്തന്നെ ജാഗ്രത കാട്ടിയില്ലെങ്കിൽ ‘പരിസ്ഥിതിയുടെ പക’ (Environmental Revenge) സർവ്വനാശത്തിലേക്ക് നയിച്ചേക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!