കരിയർ ഗൈഡൻസ് സെമിനാർ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി ആരംഭിച്ച “ഓണേഴ്സ് പ്രോഗ്രാമും തൊഴിൽ സാധ്യതകളും”എന്ന വിഷയത്തെ ആസ്പദമാക്കി ഒരു കരിയർ ഗൈഡൻസ് സെമിനാർ *2026 ജൂൺ 12-ന് (വെള്ളിയാഴ്ച) രാവിലെ 10.30-ന് കട്ടപ്പന ഗവൺമെൻറ് കോളേജിൽ സംഘടിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിൽ നടപ്പിലാക്കിയിരിക്കുന്ന നാല് വർഷ ഓണേഴ്സ് ബിരുദ പദ്ധതിയിലെ പഠന-ഗവേഷണ സാധ്യതകൾ, കരിയർ അവസരങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
സെമിനാറിൽ ഡോ ദിദിമോസ് കെ (അസി പ്രൊഫ.മാത്തമാറ്റിക്സ്,S.H കോളേജ് തേവര ) ഡോ. ജോബിൻ സഹദേവൻ ( അസി പ്രൊഫ. കൊമേഴ്സ്), ഡോ. രേഷ്മ സുശീലൻ ( അസി പ്രൊഫ.ഇക്കണോമിക്സ് ), പ്രൊഫ ഡോ സിമി സെബാസ്റ്റ്യൻ ( മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ) എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാറിൽ നയിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ ഓണേഴ്സ് ബിരുദ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കും ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രിൻസിപ്പാൾ പ്രൊഫ ഡോ കണ്ണൻ വി അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9188900172 എന്ന വാട്സ്ആപ്പ് നമ്പറിൽ പേരുകൾ നൽകേണ്ടതാണ്.































































































































