മികച്ച മത്സ്യകര്‍ഷകര്‍ക്ക് അവാര്‍ഡ്

മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് മത്സ്യവകുപ്പ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യകര്‍ഷകര്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അപേക്ഷ നല്‍കാം.
താല്‍പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുന്‍പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഇടുക്കി, മത്സ്യഭവന്‍ ഇടുക്കി, മത്സ്യഭവന്‍ നെടുങ്കണ്ടം എന്നിവിടങ്ങളില്‍ അപേക്ഷാ ഫോമുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 234505 എന്ന നമ്പറില്‍ ബന്ധപ്പെടുക.































































































































