ഉടുമ്പൻചോല മണ്ഡലത്തിലെ പ്രതിഭകൾക്ക് എം.പി.യുടെ എക്സലൻസ് അവാർഡ് വിതരണം നാളെ

തൊടുപുഴ/നെടുങ്കണ്ടം: ഇടുക്കി പാർലമെന്റ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് നടപ്പിലാക്കുന്ന RISE (Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നാളെ (2026 ജൂൺ 10, ബുധൻ) നടക്കും.
ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ ചടങ്ങ് രാവിലെ 11 മണിക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ വെച്ചാണ് നടക്കുന്നത്. അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. സേനാപതി വേണു എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, വണ്ടൻമേട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷകളിലും, സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
യോഗത്തിൽ അർഹരായ എല്ലാ വിദ്യാർത്ഥികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് എം.പി അറിയിച്ചു…
O/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി.
ഫോൺ- 9446981284,8281282948, 04862-222266, 04862-236266































































































































