Idukki വാര്‍ത്തകള്‍
തൊടുപുഴയിൽ യുവതിയെ കടന്ന് പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ വെങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അഭിജിത് വിനോദ് (23) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
കാരിക്കോട് മങ്ങാട്ടുകവലയിൽ സ്ഥിതി ചെയ്യുന്ന എ റ്റി എം കൗണ്ടറിന് അകത്തു വെച്ച് പ്രതി യുവതിയെ കടന്ന് പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.
തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷിബു വർഗീസ്, അജിലാൽ, സിവിൽ പോലീസ് ഓഫീസർ മുജീബ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ഉടൻ വിളിക്കൂ : 112































































































































