കട്ടപ്പന വുമൺസ് ക്ലബ്ബിൻ്റെ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

കട്ടപ്പന വുമൺസ് ക്ലബ്ബിൻ്റെ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. നഗരസഭാ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ വച്ചാണ് കട്ടപ്പന വുമൺസ് ക്ലബ്ബിൻ്റെ ഏഴാമത് വാർഷികപൊതുയോഗം നടന്നത്. ക്ലബ് മുൻ പ്രസിഡൻ്റ് റെജി സിബി അധ്യക്ഷയായിരുന്നു.
മുൻ സെക്രട്ടറി ലിസി തങ്കച്ചൻ റിപ്പോർട്ട് അവതരി
പ്പിച്ചു.നഗരസഭാ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി.
വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു.
യോഗത്തിൽ ചാരിറ്റി വിതരണവും SSLC, +2 പരീക്ഷകളിൽ മികച്ച വിജയം കരസ്തമാക്കിയ കുട്ടികളേയും ആദരിച്ചു. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ജിജി ജോസ്, സെക്രട്ടറി സാലമ്മ സണ്ണി, ട്രഷറർ ഷേർളി ബൈജു എന്നിവർ ചുമതലയേറ്റു.
ബിജു മാധവൻ, വി. ആർ. സജി, ജോയി ആനി ത്തോട്ടം,SR സിബി, ബൈജു
എബ്രഹാം, സണ്ണി നീണ്ടൂർ, ബിനു ബിജു തുടങ്ങിയവർ സംസാരിച്ചു .































































































































