പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സംസ്ഥാനപാത 19 ന്റെ വശങ്ങളിലായി വൈദ്യുതി വകുപ്പ് നിർമ്മിച്ച കുഴികൾ യാത്രക്കാർക്കും വൈദ്യുതി പോസ്റ്റുകൾക്കും വലിയ ഭീഷണിയായി മാറുന്നു

നെടുംകണ്ടം വണ്ടൻമേട് സബ്സ്റ്റേഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വൈദ്യുതി ലൈൻ ഭൂമിക്കടിയിലൂടെ കേബിൾ ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച കുഴികളാണ് മഴക്കാലത്ത് ഭീഷണിയായി മാറുന്നത്. പലയിടത്തും ഇത്തരം കുഴികൾ റോഡിൽകൂടി ഒഴുകുന്ന വെള്ളം ഇറങ്ങി വലിയ അപകടത്തിന് സാധ്യതയാകുന്നു. വൈദ്യുതി പോസ്റ്റുകൾ അടക്കം മറിഞ്ഞു വീഴുന്ന സാഹചര്യമാണ് ഉള്ളത്. റോഡിൻറെ സംരക്ഷണഭിത്തികളും ഈ കുഴിയിലെ വെള്ളം മൂലം തകരുന്നതിന് വഴിയൊരുങ്ങും അടിയന്തരമായി ഇത്തരം കുഴികൾ മൂടണമെന്നും വൈദ്യുതി പോസ്റ്റുകൾ അറിയാത്ത വിധത്തിൽ ഉറപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം











































































































