പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന്

2026-2027 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന് നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മാത്രം സ്പോര്‍ട്സ് ക്വാട്ടയ്ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയതിനുശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി ജൂണ്‍ 10 മുതല്‍ 17 വരെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് എത്തിച്ചേരണം. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂണ്‍ 17 ന് 5 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895112027, 8281797370, 9747093334, 04862 – 232499.











































































































