Idukki വാര്‍ത്തകള്‍
പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വണ്ടൻമേട് സെയ്ന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന പ്രത്യേക ഗ്രാമസഭ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ‘ സുരക്ഷിത ജലവായു ഹരിത ഗ്രാമങ്ങൾ ‘ എന്ന ലക്ഷ്യത്തോടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.പി. രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക കൊച്ചുറാണി പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ ജെയിംസ് , അറുമുഖം കണ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.











































































































