പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിവിധ കാരണങ്ങളാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്കായി കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതി

2019-20 അധ്യയന വർഷം മുതൽ,വിവിധ കാരണങ്ങളാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വീണ്ടും വിജയിക്കുവാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങളും, ക്ലാസ്സുകളും നൽകി മുഖ്യധാരാ സമൂഹത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്കരിച്ചിട്ടുള്ള കേരളാ പോലീസിന്റെ പദ്ധതിയാണ് ഹോപ്പ്. സോഷ്യൽ പോലീസിംഗ് ഡിവിഷനു കീഴിലുള്ള ഹോപ്പ് പദ്ധതിയിൽ, ഈ അധ്യയന വർഷം ഇടുക്കി ജില്ലയിൽ തൊടുപുഴ പ്രസിഡൻസി അക്കാദമി, അടിമാലി അമ്മ കോളേജ്, മറയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ മൂന്ന് സ്റ്റഡി സെൻററുകളിലുമായി 69 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയതിൽ 71% വിജയം നേടി 49 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായിട്ടുള്ളതാണ്.











































































































