കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി

കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ഭാവിക്കായി, പുതിയ കാലാവസ്ഥക്കായി എന്ന ആശയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന റീൽസ് അവതരണവും ടാബ്ലോയും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന നാടകവും കാണികളുടെ പ്രശംസ നേടി. പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പരിസ്ഥിതി ബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടികൾ സഹായകമായി.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിസ്ഥിതി ദിനാചരണം ഏറെ ശ്രദ്ധേയമായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടത്തിച്ചിറ SDB അധ്യക്ഷത വഹിച്ചു.











































































































